Tuesday, December 23, 2014

അഞ്ചരക്കണ്ടി

അഞ്ചരക്കണ്ടിക്കടുത്ത് മൂർഖൻ പറമ്പിലാണു കണ്ണൂർ വിമാനത്താവളം വരാൻ പോകുന്നത്. ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ  ധ്രുതഗതിയിൽ പൂർത്തിയായി വരുന്നു. വിമാനത്താവളം പൂർത്തിയാകുമ്പോൾ അഞ്ചരക്കണ്ടിയുടെ മുഖം ആകെ മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അഞ്ചരക്കണ്ടി തട്ടാരി നാലുനിരത്ത് വളരെ പുരാതനമായ ഒരു ടൗൺ ആണു. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ വികസിപ്പിക്കപ്പെടുമ്പോൾ ഇന്നുള്ള നാലുനിരത്ത് ഓർമ്മയാകും. ഞാനും മകൻ സുമേഷും ഇന്ന് അഞ്ചരക്കണ്ടിയിലെ ഞങ്ങളുടെ വീട്ടിൽ ഒരു മിന്നൽ സന്ദർശനം നടത്തിയപ്പോൾ തട്ടാരിയിൽ ഇപ്പോഴുള്ള നാലു നിരത്തും മൊബൈലിലാക്കി...

അഞ്ചരക്കണ്ടി കണ്ണൂർ റോഡ് :
അഞ്ചരക്കണ്ടി തലശ്ശേരി റോഡ്:

അഞ്ചരക്കണ്ടി മട്ടന്നൂർ റോഡ് ( ഈ റോഡിലാണു വിമാനത്താവളം )
അഞ്ചരക്കണ്ടി ഇരിക്കൂർ റോഡ് :
എന്റെ വീടിനടുത്തുള്ള അരയാൽക്കീഴ് ശ്രീമുത്തപ്പൻ മഠപ്പുര
(അഞ്ചരക്കണ്ടി- ചാലോട്- ഇരിക്കൂർ റോഡ്) :
ഓ.ടി.ചന്ദ്രന്റെ പലചരക്ക്കട. ഞാൻ ഓർമ്മ വെച്ച നാൾ മുതൽ അനാദിസാധനങ്ങൾ വാങ്ങിയിരുന്ന പീടികയാണിത്.  ചന്ദ്രന്റെ അച്ഛൻ ഗോവിന്ദേട്ടനാണു ഈ പീടികയിൽ കച്ചവടം ചെയ്തിരുന്നത്. കൃമ്മിഗോയിന്ദാട്ടൻ എന്നാണു അദ്ദേഹത്തെ ഞങ്ങൾ വിളിച്ചിരുന്നത്.
വീടിനടുത്തുള്ള ജ്യോതിർഗമയ കലാ-കായിക വേദി ഓഫീസും ബസ്സ് ഷെൽട്ടറും :
ഇത് എന്റെയൊരു സുഹൃത്ത് കെ.കെ.പ്രശാന്തൻ , കോൺഗ്രസ്സിന്റെ അഞ്ചരക്കണ്ടി മണ്ഡലം പ്രസിഡണ്ട് ആണെങ്കിലും ആൾ ശുദ്ധനും പാവവും ആണു :)

4 comments: